തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ നിന്നും വിജയിച്ച യു.ആര്‍ പ്രദീപും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു.
നിയമസഭാ മന്ദിരത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും വേദിയില്‍ ഉണ്ടായിരുന്നു.
ആദ്യമായാണ് രാഹുല്‍ നിയമ സഭയിലെത്തുന്നത്. യു.ആര്‍ പ്രദീപിന് നിയമസഭയില്‍ ഇത് രണ്ടാം ഊഴമാണ്. സഗൗരവമാണ് യു.ആര്‍ പ്രദീപ് പ്രതിജ്ഞയെടുത്തത്. ദൈവനാമത്തിലായിരുന്നു രാഹുലിന്റെ സത്യപ്രതിജ്ഞ.
ത്രികോണ മത്സരം നടന്ന പാലക്കാട് നിന്നും മിന്നുന്ന വിജയവുമായാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റു കൂടിയായ രാഹുല്‍ നിയമസഭയിലെത്തുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ 18,724 ഭൂരിപക്ഷത്തിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാറിനെ പരാജയപ്പെടുത്തിയത്.