കൊല്ലം: പന്ത്രണ്ട് കോടി രൂപ സമ്മാനത്തുകയുള്ള പൂജ ബംപര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം അടിച്ച ഭാഗ്യവാനെ തിരിച്ചറിഞ്ഞു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറാണ് ആ ഭാഗ്യവാന്‍.
കൊല്ലത്തെ ജയകുമാര്‍ ലോട്ടറീസില്‍ നിന്നാണ് ദിനേശ് ലോട്ടറി എടുത്തത്. JC 325526 എന്ന ടിക്കറ്റിനാണ് സമ്മാനം അടിച്ചത്.
39 ലക്ഷം പൂജാ ബമ്പര്‍ ലോട്ടറി ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്. 12 കോടി രൂപയാണ് ബംപര്‍ സമ്മാനം. അഞ്ച് പേര്‍ക്ക് ഒരു കോടി വീതമാണ് രണ്ടാം സമ്മാനം. ഓരോ പരമ്പരകള്‍ക്കും രണ്ട് വീതം 10 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം.