ഹൈദരാബാദ്: പുഷ്പ 2 റിലീസ് തിരക്കിലെ മരണത്തില്‍ കേസെടുത്തതില്‍ നിയമോപദേശം തേടി അല്ലു അര്‍ജുന്‍. മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് അല്ലു അര്‍ജുനെതിരെ കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായസംഹിതയിലെ കരുതിക്കൂട്ടി ദേഹോപദ്രവമേല്‍പ്പിച്ചെന്ന വകുപ്പും ചുമത്തിയിട്ടുണ്ട്.
സംഭവത്തില്‍ മൈത്രി മൂവി മേക്കേഴ്‌സ് ഖേദം പ്രകടിപ്പിച്ചു. ഇത്തരമൊരു സംഭവം നിര്‍ഭാഗ്യകരമെന്ന് സിനിമയുടെ നിര്‍മാതാക്കള്‍ അറിയിച്ചു. മരിച്ച രേവതിയുടെ കുടുംബത്തിന് സാധ്യമായ എന്ത് പിന്തുണയും നല്‍കുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.