പാലക്കാട്: ഒറ്റപ്പാലത്ത് നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി. ചെര്‍പ്പുളശേരി ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. അനങ്ങനടി ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെയാണ് കണ്ടെത്തിയത്.
വിദ്യാര്‍ത്ഥിനികള്‍ എവിടേക്കാണ് പോയത് എന്നതിനെ കുറിച്ച് വ്യക്തമല്ല. ഒറ്റപ്പാലം പൊലീസ് ചെര്‍പ്പുളശേരിയിലേക്ക് തിരിച്ചിട്ടുണ്ട്. കുട്ടികളോട് സംസാരിച്ചതിന് ശേഷം രക്ഷിതാക്കള്‍ക്കൊപ്പം അയയ്ക്കും.
ക്ലാസില്‍ ഹാജരാവാത്ത വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് ക്ലാസ് ടീച്ചര്‍ രക്ഷിതാക്കളുടെ ഗ്രൂപ്പില്‍ ഇട്ടിരുന്നു. വിദ്യാര്‍ത്ഥികള്‍ രാവിലെ സ്‌കൂളിലേക്ക് പോയതായാണ് രക്ഷിതാക്കള്‍ പറഞ്ഞത്. എന്നാല്‍, കുട്ടികള്‍ സ്‌കൂളില്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് അധ്യാപകര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.