താമരശേരി: താമരശേരി ചുരത്തില്‍ കടുവയെ കണ്ടതായി യാത്രക്കാര്‍. എട്ട്-ഒന്‍പത് വളവുകള്‍ക്കിടയിലാണ് കടുവയെ കണ്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. തിങ്കളാഴ്ച രാത്രി ഏഴേകാലോടെയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മേഖലയിലെത്തി ക്യാമ്പ് ചെയ്യുകയാണ്.
വയനാട്ടില്‍ നിന്ന് തിരിച്ച് കോഴിക്കോട്ടേക്ക് വരുന്നതിനിടെ ജിം മാത്യു എന്ന യാത്രക്കാരനാണ് ചുരത്തില്‍ കടുവയെ കണ്ടത്. ജിം മാത്യു അടങ്ങിയ സംഘം പുറപ്പെട്ട കാറിന് മുന്നിലെ വാഹനത്തിലേക്ക് കടുവ ചാടുകയായിരുന്നു. കാറിന് മുന്നിലേക്ക് ചാടിയ ശേഷം മുകളിലേക്ക് തിരിച്ച് പോവുകയായിരുന്നുവെന്നാണ് പറയുന്നത്. ഉടന്‍ തന്നെ പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെ വിവരമറിയിക്കുകയായിരുന്നെന്ന് ജിം പറഞ്ഞു.