തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കര്‍ശനമാക്കാനൊരുങ്ങി പൊലീസും മോട്ടോര്‍ വാഹന വകുപ്പും. അപകട മേഖലയില്‍ പൊലീസും എംവിഡിയും ചേര്‍ന്ന് പ്രത്യേക പരിശോധന നടത്തും.
കഴിഞ്ഞ ഒരു മാസത്തിനിടെ കേരളത്തില്‍ റോഡപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാം വിളിച്ച യോഗത്തിലാണ് തീരുമാനം.
അമിതവേഗം, മദ്യപിച്ചുള്ള ഡ്രൈവിങ്്, ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെയുള്ള യാത്ര എന്നിവയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് യോഗ ശേഷം ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കാല്‍നട യാത്രക്കാരുടെ സുരക്ഷയ്ക്ക് മുഖ്യ പരിഗണന നല്‍കുമെന്ന് പൊലീസും മോട്ടോര്‍ വാഹന വകുപ്പും അറിയിച്ചു. ബോധവല്‍ക്കരണ പരിപാടിയും നടത്തും. അതേസമയം, എഐ ക്യാമകള്‍ സ്ഥാപിക്കാത്ത റോഡുകളില്‍ ക്യാമറ സ്ഥാപിക്കാനുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ട്രാഫിക് ഐജിക്ക് നിര്‍ദേശം നല്‍കി.