ന്യൂഡല്‍ഹി: രാജ്യസഭയെ അഭിസംബോധന ചെയ്യുന്നതിനിടെ ബി.ആര്‍ അംബേദ്കറിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചതോടെ ഇന്ന് പാര്‍ലമെന്റ് നടപടികള്‍ തടസപ്പെട്ടു. ആഭ്യന്തര മന്ത്രിയുടെ രാജിയും മാപ്പ് പറയണമെന്ന ആവശ്യവും കോണ്‍ഗ്രസ് ഉന്നയിച്ചതോടെയാണ് സഭ തടസപ്പെട്ടത്. അതേസമയം പ്രതിപക്ഷ പാര്‍ട്ടി വിലകുറഞ്ഞ തന്ത്രങ്ങള്‍ക്കാട്ടി കളിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.
കോണ്‍ഗ്രസും പ്രതിപക്ഷ എംപിമാരും വിവിധ വിഷയങ്ങളിലുള്ള തങ്ങളുടെ പ്രതിഷേധത്തിന്റെ ഭാഗമായി ബി.ആര്‍ അംബേദ്കറുടെ
ഫോട്ടോകള്‍ പിടിച്ച് പാര്‍ലമെന്റ് സമുച്ചയത്തില്‍ ' ജയ് ഭീം ' മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി. അംബേദ്കറുടെ പേര് എടുക്കുന്നത് കോണ്‍ഗ്രസിന് ഒരു ഫാഷനായി മാറിയെന്ന് രാജ്യസഭയില്‍ ഭരണഘടനാ ചര്‍ച്ചയ്ക്ക് മറുപടി പറയവെ അമിത് ഷാ പറഞ്ഞതിന് പിന്നാലെയാണ് സംഘര്‍ഷം ഉടലെടുത്തത്.