കൊച്ചി: നയതന്ത്ര ചാനല്‍വഴി സ്വര്‍ണക്കടത്ത് നടത്തിയതിലെ മുഖ്യസൂത്രധാരന്‍ കെ.ടി റമീസ് അറസ്റ്റില്‍. ചോദ്യം ചെയ്യലിന് വിളിച്ചു വരുത്തിയ ശേഷം ബുധനാഴ്ച ഇഡി അറസ്റ്റ് ചെയ്യുകയായിരുന്നു. റമീസിനെ കോടതി റിമാന്‍ഡ് ചെയ്തതോടെ ഇഡി കസ്റ്റഡിയില്‍ വാങ്ങും.
വിദേശത്ത് നിന്ന് റമീസാണ് സ്വര്‍ണക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്നത്. കേസിൽ റമീസിനെ നേരത്തെ കസ്റ്റംസും എന്‍ഐഎയും അറസ്റ്റ് ചെയ്തിരുന്നു.
ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊപ്പമാണ് ഇഡി സ്വർണക്കടത്തും അന്വേഷിക്കുന്നത്. കേസിന്റെ രണ്ടാഘട്ട അന്വേഷണത്തിന്റെ ആദ്യ പടിയായാണ് റമീസിന്റെ അറസ്റ്റ്. നാലാം തവണ ചോദ്യംചെയ്യാൻ വിളിപ്പിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വരുംദിവസങ്ങളിൽ വിശദമായ ചോദ്യചെയ്യലും മറ്റ് നടപടികളും ഉണ്ടായേക്കും.