ഇന്ത്യ-ചൈന പത്താം വട്ട ചര്‍ച്ച ഇന്ന്

ഇന്ത്യ-ചൈന പത്താം വട്ട ചര്‍ച്ച ഇന്ന്

ന്യൂഡല്‍ഹി: സേനാ പിന്മാറ്റവുമായി ബന്ധപ്പെട്ട് ഇന്ത്യ-ചൈന ഉന്നത സൈനിക ഉദ്യോഗസ്ഥതല പത്താംവട്ട ചര്‍ച്ച ഇന്ന് നടക്കും. കിഴക്കന്‍ ലഡാക്കിലെ പാങ്ഗോങ് തടാകത്തിന്റെ വടക്കുഭാഗത്തുനിന്നും തെക്കുഭാഗത്തുനിന്നും ഇരു രാജ്യങ്ങളുടെയും സൈന്യത്തിന്റെ പിന്മാറ്റം കഴിഞ്ഞ ദിവസങ്ങളില്‍ പൂര്‍ത്തിയായിരുന്നു. ഇതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളുടെയും ചര്‍ച്ച.

ഒൻപത് മാസത്തോളമായി നീണ്ടുനിന്ന സംഘര്‍ഷത്തിനു ശേഷമാണ് സേനാ പിന്മാറ്റ കരാറിലേക്ക് ഇരുരാജ്യങ്ങളും എത്തിയത്. 2020 ജൂണ്‍ ആറിനാണ് വിഷയത്തിലെ ആദ്യ ചര്‍ച്ച നടന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.