കാശ്മീരില്‍ ഭീകരവേട്ട: കുല്‍ഗാമില്‍ അഞ്ച് ഭീകരരെ വധിച്ച് ഇന്ത്യന്‍ സൈന്യം

 കാശ്മീരില്‍ ഭീകരവേട്ട: കുല്‍ഗാമില്‍ അഞ്ച് ഭീകരരെ വധിച്ച് ഇന്ത്യന്‍ സൈന്യം

ശ്രീനഗര്‍: കുല്‍ഗാമില്‍ അഞ്ച് ഭീകരരെ വധിച്ച് സുരക്ഷാ സേന. ജമ്മു കാശ്മീരിലെ കുല്‍ഗാമില്‍ നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ വധിച്ചത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാ സേന കദ്ദര്‍ മേഖലയില്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശം സേന വളഞ്ഞിരിക്കുകയാണ്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യവും ജമ്മു കാശ്മീര്‍ പൊലീസും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. ഇതിനിടയില്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

ഈ മാസം ആദ്യം ഗഗാംഗീര്‍, ഗന്ദര്‍ബാല്‍ എന്നിവടങ്ങളിലെ പ്രദേശവാസികളെ കൊലപ്പെടുത്തിയ ഭീകരനെ ശ്രീനഗറില്‍ സൈന്യം വധിച്ചിരുന്നു. കഴിഞ്ഞ മാസം ജമ്മു കാശ്മീരിലെ അനന്ത്‌നാഗിലും ഖന്യാറിലും ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.