ഇവിഎം ക്രമക്കേട്: സുപ്രീം കോടതി അടുത്ത മാസം 20 ന് വാദം കേള്‍ക്കും; ഹര്‍ജി തള്ളണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം നിരാകരിച്ചു

ഇവിഎം ക്രമക്കേട്: സുപ്രീം കോടതി അടുത്ത മാസം 20 ന് വാദം കേള്‍ക്കും; ഹര്‍ജി തള്ളണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം നിരാകരിച്ചു

ന്യൂഡല്‍ഹി: ഇലക്ട്രോണിക്ക് വോട്ടിങ് മെഷീന്‍ (ഇവിഎം) ക്രമക്കേടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി വാദം കേള്‍ക്കും.

ഇവിഎം പരിശോധിക്കാന്‍ നയം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹരിയാന മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കരണ്‍ സിങ് ദലാള്‍ അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് അടുത്ത മാസം വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചത്.

ഹര്‍ജി തള്ളണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം നിരാകരിച്ചാണ് അടുത്ത മാസം വാദം കേള്‍ക്കാന്‍ തീരുമാനിച്ചത്. ജനുവരി 20 ന് ജസ്റ്റിസ് ദത്ത അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കും.

ഇവിഎം ഒഴിവാക്കി തിരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് ദത്തയും ഉള്‍പ്പെട്ട ബഞ്ച് നേരത്തെ തള്ളിയിരുന്നു. പ്രതിപക്ഷം ഇവിഎം വിമര്‍ശനം തുടരുന്നതിനിടെയാണ് കോടതി നടപടി.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.