ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ ജാതി സെന്‍സസിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് സമന്‍സ്. സ്വകാര്യ ഹര്‍ജിയില്‍ ഉത്തര്‍പ്രദേശിലെ ബറേലി കോടതിയാണ് നോട്ടീസ് അയച്ചത്.
ജനുവരി ഏഴിന് കോടതിയില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യ സഖ്യം അധികാരത്തിലെത്തിയെത്തിയാല്‍ രാജ്യത്ത് സാമ്പത്തിക സാമൂഹിക സര്‍വേ നടത്തുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ആഭ്യന്തര യുദ്ധത്തിന് ഇടയാക്കുമെന്ന ഹര്‍ജിയിലാണ് കോടതി നടപടി.
എന്നാല്‍ നോട്ടീസ് തള്ളിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. ഇത് പാഴ് നോട്ടീസാണെന്നും നോട്ടീസയച്ചവര്‍ പദവിക്ക് യോഗ്യരല്ലെന്നും കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് പ്രതികരിച്ചു.