കസാഖിസ്ഥാനില്‍ യാത്രാ വിമാനം തകര്‍ന്നു വീണ് കത്തിയമര്‍ന്നു; 42 മരണം; 25 പേരെ രക്ഷപ്പെടുത്തി: വിഡിയോ

കസാഖിസ്ഥാനില്‍ യാത്രാ വിമാനം തകര്‍ന്നു വീണ് കത്തിയമര്‍ന്നു; 42 മരണം; 25 പേരെ രക്ഷപ്പെടുത്തി: വിഡിയോ

അസ്താന: കസാഖിസ്ഥാനില്‍ അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ യാത്രാ വിമാനം തകര്‍ന്ന് വീണ് കത്തിയമര്‍ന്നു. അപകടത്തില്‍ 42 പേര്‍ മരിച്ചു.

പതിനൊന്നു വയസുകാരി ഉള്‍പ്പടെ 25 യാത്രക്കാരെ രക്ഷപ്പടുത്തിയതായി കസാഖിസ്ഥന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലരുടെയും നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്.

അസര്‍ബൈജാനിലെ ബകുവില്‍ന ിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പുറപ്പെട്ട വിമാനമാണ് തകര്‍ന്നത്. 67 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.


അക്തു വിമാനത്താവളത്തിന് സമീപമാണ് അപകടം നടന്നത്. കനത്ത മൂടല്‍ മഞ്ഞ് കാരണം വിമാനം അക്തു വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു. അപകടത്തിനു മുന്‍പ് വിമാനം ലാന്‍ഡ് ചെയ്യാന്‍ പലതവണ ശ്രമിച്ചിരുന്നു.

വിമാനം നിലത്തേക്ക് പതിച്ച് അഗ്നി ഗോളമാകുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. വിമാനം തകര്‍ന്നു വീണതിന് പിന്നാലെ തന്നെ രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു. അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.