കീവ്: ക്രിസ്മസ് ദിനത്തില്‍ ഉക്രെയ്‌നെ ചോരക്കളമാക്കി റഷ്യയുടെ മിസൈല്‍ ആക്രമണം. ക്രിവി റിഹിലെയും ഖാര്‍ കീവിലെയും ജനവാസമേഖലകള്‍ക്ക് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ എത്രയെന്ന് വ്യക്തമായിട്ടില്ല.
ഉക്രെയ്‌ന്റെ ഊര്‍ജ സംവിധാനവും റഷ്യ തകര്‍ത്തു. മനുഷ്യത്വ രഹിതമായ ആക്രമണമാണ് റഷ്യ നടത്തിയതെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി വ്യക്തമാക്കി.
ആക്രമണത്തിനായി പുടിന്‍ ക്രിസ്മസ് ദിനം തന്നെ മനപൂര്‍വം തിരഞ്ഞെടുത്തതാണ്. ഇതിലും മനുഷ്യത്വ രഹിതമായ മറ്റൊന്നുണ്ടോയെന്നും സെലെന്‍സ്‌കി ചോദിച്ചു.
'ശത്രു വീണ്ടും ഊര്‍ജ മേഖലയെ ലക്ഷ്യം വെച്ച് വന്‍േ താതില്‍ ആക്രമണം നടത്തുകയാണ്. റഷ്യ വ്യോമാക്രമണം ശക്തമാക്കിയതിനാല്‍ മൂന്ന് വര്‍ഷത്തെ യുദ്ധത്തിനിടയിലെ ഏറ്റവും ദുര്‍ഘടമായ ശൈത്യകാലത്തിലൂടെയാണ് ഉക്രെയ്ന്‍ കടന്നു പോകുന്നത്.
ഊര്‍ജ സംവിധാനം തകര്‍ന്നതിന്റെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കാനുള്ള നടപടികള്‍ ദ്രുതഗതിയിലുണ്ടാകും'- ഉക്രെയ്ന്‍ ഊര്‍ജ മന്ത്രി സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു.