പാലയൂര്‍ പള്ളിയില്‍ ക്രിസ്മസ് ആഘോഷം അലങ്കോലപ്പെടുത്തി: ചാവക്കാട് എസ്.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം

പാലയൂര്‍ പള്ളിയില്‍ ക്രിസ്മസ് ആഘോഷം അലങ്കോലപ്പെടുത്തി: ചാവക്കാട് എസ്.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം

തൃശൂര്‍: ക്രിസ്മസ് ആഘോഷം അലങ്കോലമാക്കിയ ചാവക്കാട് എസ്.ഐ വിജിത്തിനെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം. പാലയൂര്‍ സെന്റ് തോമസ് പള്ളിയിലെ ക്രിസ്മസ് ആഘോഷമാണ് എസ്.ഐയുടെ അനാവശ്യ ഇടപെടലില്‍ തടസപ്പെട്ടത്.

എസ്.ഐയുടെ പള്ളിയിലെ ഇടപെടല്‍ അനാവശ്യമായിരുന്നുവെന്നും നടപടി സ്വീകരിക്കണമെന്നും സിപിഎം ചാവക്കാട് ഏരിയാ സെക്രട്ടറി ടി.ടി ശിവദാസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

അതേസമയം പള്ളിയിലെ കരോള്‍ ഗാനം തടഞ്ഞെന്നും മോശമായി പെരുമാറിയെന്നുമുള്ള ആരോപണം എസ്.ഐ വിജിത്ത് നിഷേധിച്ചിരുന്നു. പള്ളി കമ്മിറ്റിക്കാരോട് മോശമായി പെരുമാറിയിട്ടില്ലെന്നാണ് വിജിത്തിന്റെ നിലപാട്.

മൈക്ക് പെര്‍മിഷന്‍ എടുക്കാത്തതിന്റെ പേരില്‍ എസ്.ഐ മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ട്രസ്റ്റ് അംഗങ്ങളുടെ പരാതി. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ പള്ളിയില്‍ എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു പൊലീസ് ഇടപെടല്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.