ന്യൂഡല്‍ഹി: എംടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ശബ്ദമില്ലാത്തവര്‍ക്കും പാര്‍ശ്വവത്കൃതര്‍ക്കും എംടി ശബ്ദമായെന്ന് നരേന്ദ്രമോദി അനുസ്മരിച്ചു. എംടിയുടെ കൃതികള്‍ തലമുറകളെ പ്രചോദിപ്പിക്കുമെന്നും മോഡി പറഞ്ഞു. എക്‌സില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അദേഹത്തിന്റെ വാക്കുകള്‍.
മലയാള സിനിമയിലെയും സാഹിത്യത്തിലെയും ആദരണീയനായ വ്യക്തിത്വം. എംടി വാസുദേവന്‍ നായര്‍ജിയുടെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തുന്നു. മനുഷ്യവികാരങ്ങളെ ആഴത്തില്‍ മനസിലാക്കിയ അദേഹത്തിന്റെ കൃതികള്‍ നിരവധി തലമുറകളെ പരുവപ്പെടുത്തുകയും ഇനിയുമേറെ പേരെ പ്രചോദിപ്പിക്കുകയും ചെയ്യും. ശബ്ദമില്ലാത്തവര്‍ക്കും പാര്‍ശ്വവല്‍കരിക്കപ്പെട്ടവര്‍ക്കും ശബ്ദമായ എംടിയുടെ വിയോഗത്തില്‍ തന്റെ ചിന്തകള്‍ അദേഹത്തിന്റെ കുടുംബത്തോടും പ്രിയപ്പെട്ടവരോടും ഒപ്പമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
മലയാളത്തിന്റെ സ്വന്തം എംടി കഴിഞ്ഞ ഏതാനും നാളുകളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.