ആത്മകഥ വിവാദം: രാഷ്ട്രീയ ഗൂഢാലോചന തന്നെയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

 ആത്മകഥ വിവാദം: രാഷ്ട്രീയ ഗൂഢാലോചന തന്നെയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

കണ്ണൂര്‍: ആത്മകഥ വിവാദത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന തന്നെയെന്ന് ആവര്‍ത്തിച്ച് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്‍. കണ്ണൂര്‍ പാപ്പിനിശേരിയിലെ വീട്ടില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദേഹം.

പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ നേരത്തെ താന്‍ പറഞ്ഞത് തന്നെയാണ്. ഡിസി ബുക്‌സാണ് വിവാദത്തിന് പിന്നില്‍. സത്യസന്ധമായ കാര്യങ്ങള്‍ തന്നെയാണ് ഇപ്പോള്‍ അന്വേഷണത്തില്‍ പുറത്തുവന്നത്. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും അദേഹം പറഞ്ഞു.

ആത്മകഥയുടെ ചില ഭാഗങ്ങള്‍ എങ്ങനെയാണ് ചോര്‍ന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായിട്ടുണ്ടെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. പെരിയ ഇരട്ട കൊലപാതക കേസില്‍ വിധി ന്യായം പൂര്‍ണമായും പുറത്തുവന്നിട്ടില്ല. സിബിഐ കോടതിയുടെ വിധി അന്തിമമാണെന്ന് പറയാന്‍ കഴിയില്ല. സിപിഎമ്മിന് നേരെ കോണ്‍ഗ്രസ് നേതാക്കള്‍ ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് നടത്തുന്ന അക്രമ പ്രവര്‍ത്തനങ്ങളെ മറച്ചുവെക്കാനാണ് ലക്ഷ്യമെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.