വീണ്ടും കാട്ടാന ആക്രമണം; ഇടുക്കി മുള്ളരിങ്ങാട് ഇരുപത്തിരണ്ടുകാരന് ദാരുണാന്ത്യം

വീണ്ടും കാട്ടാന ആക്രമണം; ഇടുക്കി മുള്ളരിങ്ങാട്  ഇരുപത്തിരണ്ടുകാരന് ദാരുണാന്ത്യം

തൊടുപുഴ: ഇടുക്കി ജില്ലയിലെ മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. മുള്ളരിങ്ങാട് അമേല്‍തൊട്ടി സ്വദേശി അമര്‍ ഇലാഹി(22)യാണ് മരിച്ചത്. തേക്കിന്‍ കൂപ്പില്‍  പശുവിനെ അഴിക്കാന്‍ പോയപ്പോഴാണ് ആക്രമണം ഉണ്ടായത്.

 ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന യുവാവ് ഓടി രക്ഷപ്പെട്ടു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അമര്‍ ഇലാഹിയെ തൊടുപുഴയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം തൊടുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

വന മേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരാണ് അമര്‍ ഇലാഹിയും കുടുംബവും. വീടിന്റെ ഏക അത്താണിയായിരുന്നു അമര്‍. പ്രദേശത്ത് ആനകളുടെ ശല്യം പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.