വിമാന ദുരന്തം: അസര്‍ബൈജാനോട് ക്ഷമാപണം നടത്തി പുടിന്‍; ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും റഷ്യന്‍ പ്രസിഡന്റ്

വിമാന ദുരന്തം: അസര്‍ബൈജാനോട് ക്ഷമാപണം നടത്തി പുടിന്‍; ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും റഷ്യന്‍ പ്രസിഡന്റ്

മോസ്‌കോ: വിമാന ദുരന്തത്തില്‍ അസര്‍ബൈജാനോട് ക്ഷമാപണം നടത്തി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. വിമാനം തകര്‍ന്നതില്‍ ബാഹ്യ ഇടപെടലുണ്ടായിട്ടുണ്ടെന്ന് അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് ആരോപണം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു പുടിന്റെ ക്ഷമാപണം.

റഷ്യന്‍ വ്യോമമേഖലയില്‍ നടന്ന അപകടത്തില്‍ ക്ഷമ ചോദിക്കുന്നു. അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഇരകളുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പരിക്കേറ്റവര്‍ക്ക് വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും പുടിന്‍ പ്രസ്താവനയില്‍ അറിയിച്ചു.

സംഭവത്തില്‍ റഷ്യയുടെ ഇടപെടലിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയരുന്നതിനിടെയാണ് പുടിന്റെ പ്രതികരണം. അപകടത്തിന് പിന്നില്‍ റഷ്യയാണെന്ന ആരോപണവുമായി ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍  സെലന്‍സ്‌കി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ക്രിസ്മസ് ദിനത്തില്‍ അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ ജെ2-8243 വിമാനം തകര്‍ന്നു വീണ് 38 പേരാണ് മരിച്ചത്. ബാകുവില്‍ നിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്കുള്ള യാത്രാമധ്യേ അസര്‍ബൈജാന്‍ വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് തകര്‍ന്നു വീഴുകയായിരുന്നു. പിന്നാലെ റഷ്യന്‍ വിമാനത്താവളത്തിലേക്കുള്ള സര്‍വീസുകള്‍ അസര്‍ബൈജാന്‍ താല്‍കാലികമായി നിര്‍ത്തി വെക്കുകയും ചെയ്തു.

ഡിസംബര്‍ 28 മുതല്‍ ബാകുവില്‍ നിന്ന് റഷ്യയിലേക്കുള്ള പത്തോളം വിമാന സര്‍വീസുകള്‍ നിര്‍ത്തി വച്ചതായാണ് അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വ്യക്തമാക്കിയിട്ടുള്ളത്. വിമാനാപകടവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

വിമാനം തകര്‍ന്നു വീണതിന് പിന്നില്‍ റഷ്യയുടെ മിസൈലുകളാണന്ന് നേരത്തെ സംശയമുണ്ടായിരുന്നു. റഷ്യയുടെ 'പാന്റ്‌സിര്‍ എസ് എയര്‍' വ്യോമ പ്രതിരോധ സംവിധാനമാണ് വിമാനത്തെ തകര്‍ത്തതെന്ന് അസര്‍ബൈജാന്‍ സര്‍ക്കാര്‍ അനുകൂല വെബ്‌സൈറ്റായ 'കാലിബര്‍' ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തിന്റെ മുന്‍വശത്ത് ദ്വാരം വീണിട്ടുണ്ട്. ഇത് മിസൈലിന്റെ ഷാര്‍പ്പ്‌നെല്‍ പതിച്ചാണെന്നാണ് റിപ്പോര്‍ട്ട്.

വിമാനം പറന്ന റഷ്യയിലെ ഗ്രോസ്‌നി നഗരം രഖപ്പെടുത്തുന്നുവെന്നും പരിക്കേറ്റവര്‍ക്ക് വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും പുടിന്‍ പ്രസ്താവനയില്‍ അറിയിച്ചു.

സംഭവത്തില്‍ റഷ്യയുടെ ഇടപെടലിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയരുന്നതിനിടെയാണ് പുടിന്റെ പ്രതികരണം. അപകടത്തിന് പിന്നില്‍ റഷ്യയാണെന്ന ആരോപണവുമായി ഉക്രെയ്ന്‍ ഡ്രോണുകളുടെ പ്രധാന ലക്ഷ്യ സ്ഥാനമാണ്.

അതിനാല്‍ അവയെ പ്രതിരോധിക്കാന്‍ കനത്ത വ്യോമ പ്രതിരോധ സംവിധാനങ്ങളാണ് റഷ്യ വിന്യസിച്ചിട്ടുള്ളത്. അബദ്ധത്തില്‍ ഇതില്‍ നിന്നുള്ള മിസൈല്‍ വിമാനത്തില്‍ പതിക്കുകയായിരുന്നുവെന്നാണ് സൂചന. വിമാനത്തില്‍ 67 പേരുണ്ടായിരുന്നു. 29 പേര്‍ പരിക്കുകളോടെ ചികിത്സയിലാണ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.