മലപ്പുറത്ത് ടൂറിസ്റ്റ് ബസ് അപകടം; വിനോദയാത്രക്ക് പോയ വിദ്യാർത്ഥിനിക്ക് തല തൂണിലിടിച്ച് മരണം

മലപ്പുറത്ത് ടൂറിസ്റ്റ് ബസ് അപകടം; വിനോദയാത്രക്ക് പോയ വിദ്യാർത്ഥിനിക്ക് തല തൂണിലിടിച്ച് മരണം

മലപ്പുറം: ദേശീയപാത 66ല്‍ വെളിയങ്കോട് മേല്‍പ്പാലത്തില്‍ ടൂറിസ്റ്റ് ബസ് ഇടിച്ച് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കൊണ്ടോട്ടി പള്ളിമുക്ക് ഹയാത്തുല്‍ ഇസ്ലാം ഹയര്‍ സെക്കഡറി മദ്രസയിലെ വിദ്യാര്‍ഥി ഹിബ (17) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 3.45 നായിരുന്നു അപകടം.

കൊണ്ടോട്ടി പള്ളിമുക്ക് ഹയാത്തുല്‍ ഇസ്ലാം മദ്രസയില്‍ നിന്ന് വാഗമണ്ണിലേക്ക് വിനോദയാത്ര പോയി തിരിച്ചു വരവേയാണ് ബസ് മേല്‍പ്പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് അപകടത്തില്‍പ്പെട്ടത്. കൈവരിയില്‍ സ്ഥാപിച്ച സ്ട്രീറ്റ് ലൈറ്റിന്റെ തൂണില്‍ തല ഇടിച്ചാണ് മരണം.

ഹിബയുടെ മൃതദേഹം കുറ്റിപ്പുറം താലൂക്ക് ഗവ. ആശുപത്രി മോര്‍ച്ചയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.