ഇന്‍ഡോര്‍: സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യ അത്ര ഭാഗ്യമുള്ള രാഷ്ട്രമല്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്.
ജാഗ്രത പാലിക്കണമെന്നും ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികളില്‍ സൂക്ഷ്മത വേണമെന്നും അദേഹം സേനകളോട് അഭ്യര്‍ത്ഥിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഇന്ത്യന്‍ സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി.
സുരക്ഷാ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ നമ്മുടെ വടക്കന്‍, പടിഞ്ഞാറന്‍ അതിര്‍ത്തികള്‍ തുടര്‍ച്ചയായി വെല്ലുവിളികള്‍ നേരിടുന്നതിനാല്‍ ഇന്ത്യ അത്ര ഭാഗ്യമുള്ള രാജ്യമല്ല. ആഭ്യന്തര രംഗത്തും വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ നമുക്ക് നിശബ്ദമായും ആശങ്കയില്ലാതെയും ഇരിക്കാന്‍ കഴിയില്ല.
നമ്മുടെ ശത്രുക്കള്‍ ആന്തരികമോ ബാഹ്യമോ ആകട്ടെ, എല്ലായ്പ്പോഴും സജീവമായി നിലകൊള്ളുന്നു. ഈ സാഹചര്യങ്ങളില്‍ അവരുടെ പ്രവര്‍ത്തനങ്ങളില്‍ നാം സൂക്ഷ്മമായി നിരീക്ഷിക്കണം. അവര്‍ക്കെതിരെ ഉചിതവും സമയോചിതവും ഫലപ്രദവുമായ നടപടികള്‍ കൈക്കൊള്ളണമെന്നും സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് രാജ്‌നാഥ് സിങ് പറഞ്ഞു.