വാഷിങ്ടണ്‍: അമേരിക്കയിലെ ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനം അടിയന്തരമായി നിലത്തിറക്കി. എന്‍ജിന്‍ തകരാറിനെ തുടര്‍ന്നാണ് വിമാനം നിലത്തിറക്കിയത്.
231 യാത്രക്കാരും 10 ജീവനക്കാരുമായി യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ബോയിങ് 777-200 വിമാനം ഡെന്‍വറില്‍ നിന്ന് ഹോണോലുലുവിലേക്കാണ് പുറപ്പെട്ടത്. തകരാറിനെ തുടര്‍ന്ന് എന്‍ജിനില്‍ തീപടരുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ഫെഡറല്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു.
അതെ സമയം വിമാന അവശിഷ്ടങ്ങള്‍ സമീപപ്രദേശങ്ങളില്‍ ചിതറി വീണിട്ടുണ്ട് അത്യപൂർവമായ എൻജിൻ തകരാറാണ് സംഭവിച്ചതെന്നും പൈലറ്റിന്റെ പരിചയസമ്പന്നതയാണ് വൻ ദുരന്തം ഒഴിവാക്കിയതെന്നും യുണൈറ്റഡ് എയർലൈൻസ് പൈലറ്റുമാരുടെ സംഘടന വ്യക്തമാക്കി.