തിരുവനന്തപുരം: നിയുക്ത ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകറുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10.30 ന് രാജ്ഭവനില്‍ നടക്കും. ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ ഗവര്‍ണര്‍ക്ക് സത്യവാചകം ചൊല്ലികൊടുക്കും.
ഇന്ന് വൈകുന്നേരത്തോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അര്‍ലേകറെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എ. എന്‍ ഷസീറും മന്ത്രിമാരും ചേര്‍ന്ന് സ്വീകരിച്ചു.
രാവിലെ ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ളയുമായി ഗോവ രാജ്ഭവനില്‍ രാജേന്ദ്ര അര്‍ലേകര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ദീര്‍ഘകാലം ആര്‍എസ്എസ് ചുമതലകള്‍ വഹിച്ച ശേഷം 1989 ലാണ് രാജേന്ദ്ര അര്‍ലേകര്‍ ബിജെപിയില്‍ അംഗത്വമെടുക്കുന്നത്.
ഗോവയില്‍ സ്പീക്കര്‍, മന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.രാജേന്ദ്ര അര്‍ലേകര്‍ സ്പീക്കറായിരുന്ന വേളയിലാണ് രാജ്യത്തെ ആദ്യ കടലാസ് രഹിത നിയമ സഭയായി ഗോവ മാറിയത്.
സര്‍ക്കാരുമായി നിരന്തരം കൊമ്പുകോര്‍ത്തിരുന്ന ആരിഫ് മുഹമ്മദ് ഖാന് ശേഷം വരുന്ന ഗവര്‍ണര്‍ എന്ത് സമീപനം സ്വീകരിക്കുമെന്നത് ശ്രദ്ധേയമാണ്.