സനാതന ധര്‍മത്തെ സംഘപരിവാറിന് ചാര്‍ത്തിക്കൊടുക്കാന്‍ നീക്കം: മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്

സനാതന ധര്‍മത്തെ സംഘപരിവാറിന് ചാര്‍ത്തിക്കൊടുക്കാന്‍ നീക്കം: മുഖ്യമന്ത്രിക്കെതിരെ  പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സനാതന ധര്‍മത്തെ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സനാതന ധര്‍മം എന്നത് വര്‍ണാശ്രമമാണ്, അത് ചാതുര്‍വര്‍ണ്യത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് സംഘ പരിവാറിന് ചാര്‍ത്തിക്കൊടുക്കുകയാണ് മുഖ്യമന്ത്രിയെന്ന് വി.ഡി സതീശന്‍ പറഞ്ഞു.

അമ്പലത്തില്‍ പോകുന്നവരും കാവിയുടുക്കുന്നവരും ചന്ദനം തൊടുന്നവരുമെല്ലാം ആര്‍എസ്എസ് ആണെന്ന് പറയുന്നതു പോലെയാണത്. തെറ്റായ രീതിയിലാണ് മുഖ്യമന്ത്രി അത് അവതരിപ്പിച്ചത്. സനാതന ധര്‍മത്തിന്റെ വക്താവും പ്രയോക്താവുമായി ശ്രീനാരായണ ഗുരുവിനെ സ്ഥാപിക്കാനുള്ള സംഘടിതമായ ശ്രമം നടക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.

സനാതന ധര്‍മം എന്നത് വര്‍ണാശ്രമമാണ്, അത് ചാതുര്‍വര്‍ണ്യത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് സംഘപരിവാറിന് ചാര്‍ത്തിക്കൊടുക്കുകയാണ്. സനാതന ധര്‍മം എന്നത് ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകമാണത്. അദ്വൈതവും വേദങ്ങളും ഉപനിഷത്തുമെല്ലാം ചേര്‍ന്നതാണതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സനാതന ധര്‍മത്തിന്റെ വക്താവും പ്രയോക്താവുമായി ശ്രീനാരായണ ഗുരുവിനെ സ്ഥാപിക്കാനുള്ള സംഘടിതമായ ശ്രമം നടക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ 92-ാം ശിവഗിരി തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യവേ പറഞ്ഞത്.

സനാതനധര്‍മം എന്നതുകൊണ്ട് വിവക്ഷിക്കുന്നത് വര്‍ണാശ്രമ ധര്‍മമല്ലാതെ മറ്റൊന്നുമല്ല. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്നുദ്ഘോഷിച്ച ഗുരു എങ്ങനെ ഒരു മതത്തിന്റെ പരിമിതിക്കുള്ളില്‍ രൂപപ്പെട്ടു വന്ന സനാതന ധര്‍മത്തിന്റെ വക്താവാകും എന്നും പിണറായി വിജയന്‍ ചോദിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.