കേരളത്തില്‍ തൊഴില്‍ സമരങ്ങള്‍ കുറഞ്ഞു; 40 വര്‍ഷത്തിനിടെ 94 ശതമാനത്തിന്റെ കുറവ്

കേരളത്തില്‍ തൊഴില്‍ സമരങ്ങള്‍ കുറഞ്ഞു; 40 വര്‍ഷത്തിനിടെ 94 ശതമാനത്തിന്റെ കുറവ്

തിരുവനന്തപുരം: ഏതാനും വര്‍ഷങ്ങളായി സംസ്ഥാനത്തെ തൊഴില്‍ സമരങ്ങള്‍ വന്‍തോതില്‍ കുറഞ്ഞു. ധനവകുപ്പിന് കീഴിലെ സ്വതന്ത്ര ഗവേഷണ സ്ഥാപനമായ പബ്ലിക് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (പി.പി.ആര്‍.ഐ) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

1960-70 കാലത്ത് വന്‍ തൊഴില്‍ പ്രക്ഷോഭങ്ങള്‍ക്ക് സാക്ഷിയായ കേരളത്തില്‍ 2018 ല്‍ നടന്നത് ഏഴ് സമരങ്ങള്‍ മാത്രം. 2023 ല്‍ രാജ്യത്തെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങില്‍ കേരളം ഒന്നാമത് എത്തിയതും ഈ പശ്ചാത്തലത്തിലാണ്. നാല് ദശാബ്ദങ്ങള്‍ക്കുള്ളില്‍ സമരങ്ങളുടെ കുറവ് 94 ശതമാനമായി.

1979 ല്‍ രാജ്യത്ത് 2676 തൊഴില്‍സമരങ്ങള്‍ ഉണ്ടായപ്പോള്‍ 1985 ല്‍ 1320 ആയി. 2018 ല്‍ 69 ഉം. 1979 ല്‍ തൊഴില്‍ദിന നഷ്ടം മൂന്നരക്കോടിയായിരുന്നു. 2018 ല്‍ അത് 16 ലക്ഷമായി. ഓരോ സംസ്ഥാനത്തെയും വ്യവസായതര്‍ക്കം, തൊഴില്‍ പ്രക്ഷോഭം എന്നിവയെക്കുറിച്ച് ലേബര്‍ ബ്യൂറോ വാര്‍ഷികാടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് പുറത്തുവിടാറുണ്ട്. പക്ഷെ 2018 വരെയുള്ള കണക്കുകളേ ഇത്തരത്തില്‍ ലഭ്യമായിട്ടുള്ളൂ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.