മനുഷ്യനിര്‍മിത ദുരന്തങ്ങള്‍ ആവര്‍ത്തിക്കരുത്: പ്രൊലൈഫ് അപ്പോസ്തലേറ്റ്

 മനുഷ്യനിര്‍മിത ദുരന്തങ്ങള്‍ ആവര്‍ത്തിക്കരുത്: പ്രൊലൈഫ് അപ്പോസ്തലേറ്റ്

കൊച്ചി: കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഉമാ തോമസ് എംഎല്‍എയ്ക്ക് സംഭവിച്ചത് പോലെ അപകടം ആവര്‍ത്തിക്കാതിരിക്കുവാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രൊലൈഫ് അപ്പോസ്തലേറ്റ്.

പതിനായിരത്തിലധികം നര്‍ത്തകരും പ്രമുഖ വ്യക്തികളും പങ്കെടുത്ത സമ്മേളനം നടക്കുമ്പോള്‍ ദുരന്തം ഉണ്ടാകാതിരിക്കാന്‍ ഉചിതമായ സുരക്ഷാ സംവിധാനം ഒരുക്കുന്നതില്‍ സംഘാടകര്‍ക്ക് വീഴ്ച സംഭവിച്ചു. ദുരന്തം സംഭവിച്ചതിന് ശേഷം സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ രക്ഷാ പ്രവര്‍ത്തനത്തിലെ വീഴ്ച ആവര്‍ത്തിക്കപ്പെടരുത്.

ദുരന്തം സംഭവിച്ചപ്പോഴും കലാപരിപാടിക്ക് പ്രധാന്യം നല്‍കിയ സംഘാടകരുടെ മനോഭാവം ഇന്നത്തെ മാനസിക നിലയാണ് സുചിപ്പിക്കുന്നത്. അലംഭാവത്തോടെ പൊതുപരിപാടികള്‍ ആവിഷ്‌കരിച്ച് മനുഷ്യനിര്‍മിത ദുരന്തങ്ങള്‍ ആവര്‍ത്തിക്കില്ലന്ന് ഉറപ്പുവരുത്തുവാന്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ശ്രദ്ധിക്കണമെന്നും ഉചിതമായ ഏകോപനം ഏര്‍പ്പെടുത്തണമെന്നും എക്‌സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.