'കുട്ടികളിലെ പുകവലി നല്ല ശീലമല്ല'; ഇത്തരം ശീലങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്ന് മന്ത്രി എം.ബി രാജേഷ്

 'കുട്ടികളിലെ പുകവലി നല്ല ശീലമല്ല'; ഇത്തരം ശീലങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്ന് മന്ത്രി എം.ബി രാജേഷ്

തിരുവനന്തപുരം: പുകവലി നല്ല ശീലമല്ലെന്നും എക്സൈസ് വകുപ്പ് അത് പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി എം.ബി രാജേഷ്. പുകവലി, മദ്യപാനം എന്നിവയൊക്കെ ദുശീലങ്ങളാണ്. കുട്ടികളെ അതില്‍ നിന്ന് മോചിപ്പിക്കാനാണ് എക്‌സൈസ് വകുപ്പ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സജി ചെറിയാന്‍ എന്ത് പറഞ്ഞെന്ന് തനിക്ക് അറിയില്ലെന്നും താന്‍ അതിന്റെ മറുപടിയായിട്ടല്ല ഇത് പറയുന്നതെന്നും എം.ബി രാജേഷ് വ്യക്തമാക്കി.

പുകവലി അഭിലഷണീയമായ കാര്യമാണോയെന്ന് തന്നോട് ചോദിച്ചാല്‍ അല്ല എന്നേ പറയൂ. അത് നമ്മള്‍ പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

കുട്ടികളായാല്‍ കമ്പനിയടിക്കുകയും പുകവലിക്കുകയും ചെയ്യുമെന്നാണ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്. യു പ്രതിഭ എംഎല്‍എയുടെ മകന്‍ ഉള്‍പ്പെട്ട ലഹരിക്കേസിലായിരുന്നു സജി ചെറിയാന്റെ ഈ പ്രതികരണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.