ചരിത്ര നേട്ടം; ഇന്ത്യയുടെ ആദ്യ ബഹിരാകാശ റോബോട്ടിക് കൈ പ്രവർത്തനം ആരംഭിച്ചതായി ഐ.എസ്‌.ആർ.ഒ

ചരിത്ര നേട്ടം; ഇന്ത്യയുടെ ആദ്യ ബഹിരാകാശ റോബോട്ടിക് കൈ പ്രവർത്തനം ആരംഭിച്ചതായി ഐ.എസ്‌.ആർ.ഒ

ന്യൂഡൽഹി : ഇന്ത്യയുടെ ആദ്യ ബഹിരാകാശ റോബോട്ടിക് കൈ ആർആർഎം - ടിഡി പ്രവർത്തനം ആരംഭിച്ചതായി ഐ.എസ്‌.ആർ.ഒ. ഇതിന്റെ ദൃശ്യങ്ങളും ഐഎസ്‌ആർഒ പങ്കുവച്ചിട്ടുണ്ട്.

പോയെം 4 ൽ (പി.എസ്.എൽ.വി ഓർബിറ്റൽ എക്‌സ്‌പിരിമെന്റ് മൊഡ്യൂൾ) ആണ് റോബോട്ടിക് കൈ പ്രവർത്തിക്കുന്നത്. റോക്കറ്റ് ഭാഗങ്ങൾ പുനരുപയോഗിക്കുന്നതിനെയാണ് പോയെം 4 എന്ന് വിളിക്കുന്നത്. ബഹിരാകാശ മാലിന്യം പിടിച്ചെടുക്കാനാണ് റോബോട്ടിക് കൈ ഉപയോഗിക്കുന്നത്. ഉപഗ്രഹങ്ങൾ എത്തിച്ച ശേഷം ബഹിരാകാശത്ത് ബാക്കിയാകുന്ന റോക്കറ്റിന്റെ നാലാമത്തെ ഭാഗത്തിൽ വിത്ത് മുളപ്പിച്ച് പരീക്ഷണം നടത്തുകയാണ് ചെയ്യുന്നത്.

എട്ട് പയർ വിത്തുകൾ മുളപ്പിച്ച് വളർത്താനാണ് ഐ.എസ്‌.ആർ.ഒ പദ്ധതിയിടുന്നത്. സ്‌പെഡക്സിന്റെ ഇരട്ട ഉപഗ്രഹങ്ങൾ വിക്ഷേപിച്ചശേഷമുള്ള പിഎസ്എൽവി റോക്കറ്റിന്റെ നാലാം ഭാഗമാണ് ജൈവ പരീക്ഷണത്തിന് ഉപയോഗിക്കുന്നത്. രണ്ട് ഇലകളാകുന്നതുവരെയുള്ള സസ്യത്തിന്റെ നിലനിൽപ്പും പരിശോധിക്കും.

തുമ്പയിലെ വി.എസ്.എസ്.സിയിൽ വികസിപ്പിച്ച ഓർബിറ്റൽ പ്ലാന്റ് സ്റ്റഡീസിനായുള്ള കോംപാക്ട് റിസർച്ച് മൊഡ്യൂളിന്റെ ഭാഗമായാണ് പരീക്ഷണം. മുംബയിലെ അമിറ്റി യൂണിവേഴ്സിറ്റി വികസിപ്പിച്ച അമിറ്റി പ്ലാന്റ് എക്‌സ്‌പെരിമെന്റൽ മൊഡ്യൂൾ ഇൻ സ്‌പെയ്സിലാണ് വിത്ത് പരീക്ഷണം നടത്തുന്നത്.

ഇതടക്കം 24 പരീക്ഷണോപകരണങ്ങളാണ് റോക്കറ്റിൽ തയ്യാറാക്കിയ ലബോറട്ടറിയിൽ ചെയ്യുന്നത്. 14 എണ്ണം ഐ.എസ്.ആർ.ഒയും ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ വകുപ്പും നിർമ്മിച്ചതാണ്. സ്റ്റാർട്ടപ്പുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നിർമ്മിച്ചവയാണ് ബാക്കിയുള്ള 10 ഉപകരണങ്ങൾ. ബഹിരാകാശ മാലിന്യം പിടിച്ചെടുക്കാനുള്ള റോബോട്ടിക് കൈയുടെ പരീക്ഷണം ഇതിലൊന്നാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.