മുംബൈ: രാജ്യത്ത് എച്ച്.എം.പി.വി കേസുകള്‍ വര്‍ധിക്കുന്നു. മഹാരാഷ്ട്രയില്‍ രണ്ട് പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഏഴും 13-ഉം വയസുള്ള കുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചത്. പനിയുടെ ലക്ഷണങ്ങളുമായി എത്തിയവരിലാണ് രോഗം കണ്ടെത്തിയത്. നാഗ്പൂരിലെ ആശുപത്രിയിലാണ് കുട്ടികള്‍ ചികിത്സയിലുള്ളത്.
24 മണിക്കൂറിനിടെ രാജ്യത്താകെ ആറ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ കര്‍ണാടകയില്‍ ഒരാള്‍ക്കും തമിഴ്‌നാട്ടില്‍ രണ്ട് പേര്‍ക്കും പശ്ചിമ ബംഗാളില്‍ ഒരു കേസും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗുജറാത്തിലും ഒരാള്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വൈറസിനെ പ്രതിരോധിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡ വ്യക്തമാക്കിയിരുന്നു. പുതിയ വൈറസല്ല എച്ച്.എം.പി.വി എന്നും എല്ലാ പ്രായത്തിലുള്ളവരെയും രോഗം ബാധിക്കാമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.