ഡോ. വി. നാരായണന്‍ ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്‍മാന്‍; 14 ന് ചുമതലയേല്‍ക്കും

ഡോ. വി. നാരായണന്‍ ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്‍മാന്‍; 14 ന് ചുമതലയേല്‍ക്കും

ന്യൂഡല്‍ഹി: ഡോ. വി. നാരായണന്‍ ഐ.എസ്.ആര്‍.ഒയുടെ പുതിയ ചെയര്‍മാനാകും. നിലവില്‍ തിരുവനന്തപുരം, വലിയമല ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ ഡയറക്ടറാണ്. രണ്ട് വര്‍ഷത്തേക്കാണ് നിയമനം.

ബഹിരാകാശ വകുപ്പ് സെക്രട്ടറി, ബഹിരാകാശ കമ്മിഷന്‍ ചെയര്‍മാന്‍ എന്നീ ചുമതലകളുമുണ്ടാകും. നാഗര്‍കോവില്‍ സ്വദേശിയാണ്. ഡോ. എസ്. സോമനാഥ് സ്ഥാനമൊഴിയുന്ന 14 ന് ചുമതലയേല്‍ക്കും. ജി.എസ്.എല്‍.വി മാര്‍ക്ക് മൂന്നിന്റെ സി-25 ക്രയോജനിക് പ്രോജക്ട് ഡയറക്ടറായിരുന്നു. റോക്കറ്റ്, ബഹിരാകാശ പേടകം എന്നിവയുടെ പ്രൊപ്പല്‍ഷന്‍ വിദഗ്ധനാണ് അദേഹം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.