മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയ്ക്ക് സ്വീകരിച്ച നടപടികളെന്തൊക്കെ? കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

 മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയ്ക്ക് സ്വീകരിച്ച നടപടികളെന്തൊക്കെ?  കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്.

അണക്കെട്ട് സുരക്ഷിതമാണെന്ന വിധി പുനപരിശോധിക്കണമെന്ന ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചത്. മലയാളിയായ അഭിഭാഷകന്‍ മാത്യൂസ് നെടുമ്പാറയുടെ ഹര്‍ജിയിലാണ് നോട്ടീസ്.

ഡാം സുരക്ഷാ നിയമ പ്രകാരം എന്തെല്ലാം നടപടികള്‍ മുല്ലപ്പെരിയാറിന്റെ സുരക്ഷയ്ക്ക് എടുത്തുവെന്ന് അറിയിക്കാനാണ് കേന്ദ്ര സര്‍ക്കാരിന് നല്‍കിയ നോട്ടീസില്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.