മണിപ്പൂരില്‍ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ക്ക് പ്രതീക്ഷ നല്‍കി തിരുപ്പട്ട സ്വീകരണത്തിന് പന്ത്രണ്ട് നവ വൈദികര്‍

മണിപ്പൂരില്‍ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ക്ക് പ്രതീക്ഷ നല്‍കി തിരുപ്പട്ട സ്വീകരണത്തിന് പന്ത്രണ്ട് നവ വൈദികര്‍

ഇംഫാല്‍: പ്രതിസന്ധികള്‍ക്കിടയിലും മണിപ്പൂരിലെ ഇംഫാല്‍ അതിരൂപതയില്‍ ഈ വര്‍ഷം തിരുപ്പട്ട സ്വീകരണത്തിന് പന്ത്രണ്ട് നവ വൈദികര്‍. ഒന്നര വര്‍ഷത്തിലേറെയായി ഗുരുതരമായ വംശീയ അക്രമങ്ങളാല്‍ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്ത സമൂഹത്തിന് ഇത് നല്‍കുന്നത് പുത്തന്‍ പ്രതീക്ഷകളാണ്.

മെയ്‌തേയ്, കുക്കി വിഭാഗങ്ങള്‍ക്കിടയില്‍ നടന്ന വംശീയ ആക്രമണത്തില്‍ ക്രൈസ്തവ സമൂഹം വളരെയധികം പീഡനങ്ങളിലൂടെയാണ് കടന്നു പോകുന്നത്. അനുരഞ്ജനത്തിന്റെ പാതയൊരുക്കുന്നതിന് ക്രൈസ്തവര്‍ ഇവിടെ നിര്‍ണായകമായ സ്ഥാനം വഹിച്ചു.

നവ വൈദികരില്‍ അഞ്ച് പേര്‍ രൂപതാ വൈദികരും ഏഴു പേര്‍ സന്യാസ വൈദികരുമാണ്. അവരില്‍ ഒരാളുടെ തിരുപ്പട്ടം ജനുവരി അഞ്ചിന് നടന്നു. മറ്റുള്ളവര്‍ തിരുപ്പട്ട സ്വീകരണത്തിനായുള്ള ഒരുക്കത്തിലാണ്. അതേസമയം, ഇന്ത്യയിലുടനീളമുള്ള കത്തോലിക്കാ രൂപതകള്‍ മണിപ്പൂരിലേക്ക് വിവിധ തരത്തിലുള്ള സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്.

'തുയിബുവാങ് ഇടവകയിലെ ഗാംനോം ഗ്രാമത്തില്‍ ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവര്‍ക്ക് 50 വീടുകള്‍ നല്‍കി. അടുത്ത 50 വീടുകളുടെ നിര്‍മാണം ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാക്കും.

മാര്‍ച്ച് അവസാനത്തോടെ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി 480 ഓളം പുതിയ വീടുകള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ വീടുകള്‍ക്ക് ചുറ്റും കൃഷി ചെയ്യാന്‍ ആവശ്യമായ ഭൂമിയും നല്‍കിയിട്ടുണ്ട്'- അതിരൂപത വികാരി ജനറല്‍ വര്‍ഗീസ് വെളിക്കാകം വ്യക്തമാക്കി.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.