ബെയ്ജിങ്: ചൈനയില്‍ പുതിയതായി രൂപീകൃതമായ ലുലിയാങ് രൂപതയുടെ ആദ്യ ബിഷപ്പായി അന്റോണിയോ ജി വെയ്ഷോങ്(51) നിയമിതനായി.
ലുലിയാങ് സിറ്റി പ്രിഫെക്ചറിന്റെ ഭാഗമായ ഫെയ്യാങിലെ കത്തീഡ്രലില്‍ മെത്രാഭിഷേകം നടന്നതായി വത്തിക്കാനില്‍ നിന്നുള്ള ന്യൂസ് ഏജന്‍സി ഫൈഡ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഷാങ്സി പ്രവിശ്യയില്‍ നിന്നും ചൈനയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നുമായി 130 വൈദികരും സന്യാസിനിമാരും വൈദിക വിദ്യാര്‍ഥികളും അല്‍മായരുമടക്കം 450 പേര്‍ പങ്കെടുത്തു.
1973 ഓഗസ്റ്റ് മൂന്നിന് ജനിച്ച ബിഷപ്പ് അന്റോണിയോ ജി വെയ്ഷോങ് തന്റെ അമ്മയുടെ ജീവിത സാക്ഷ്യത്തിലൂടെയാണ് താന്‍ കത്തോലിക്കാ വിശ്വാസത്തില്‍ വളര്‍ന്നതെന്ന് പറഞ്ഞു.
1995 മുതല്‍ 2001 വരെ ബെയ്ജിങിലെ നാഷണല്‍ സെമിനാരിയില്‍ ദൈവശാസ്ത്രം പഠിച്ചു. 2001 ഒക്ടോബര്‍ 14 ന് ഫെന്യാങ് രൂപതയില്‍ പുരോഹിതനായി നിയമിതനായി.
2018 ല്‍ വത്തിക്കാന്‍ ചൈനീസ് സര്‍ക്കാരുമായി ബിഷപ്പുമാരുടെ നിയമനത്തിനുള്ള താല്‍ക്കാലിക കരാറില്‍ ഒപ്പുവച്ചതിന് ശേഷമുള്ള പതിനൊന്നാമത്തെ ബിഷപ്പാണ് അന്റോണിയോ ജി വെയ്ഷോങ്