കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായേക്കും; അധികാര കൈമാറ്റം ഈ വര്‍ഷം അവസാനം: സൂചന നല്‍കി സിദ്ധരാമയ്യ

കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായേക്കും; അധികാര കൈമാറ്റം ഈ വര്‍ഷം അവസാനം: സൂചന നല്‍കി സിദ്ധരാമയ്യ

ബംഗളുരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി പദം ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് കൈമാറുമെന്ന സൂചന നല്‍കി മുഖ്യമന്ത്രി സിദ്ധരാമയ്യ.

2023 ലെ നിയമസഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് വിജയത്തിന് പിന്നാലെ ഡി.കെ ശിവകുമാറും സിദ്ധരാമയ്യയും മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചിരുന്നു. പിന്നീട് ഹൈക്കമാന്‍ഡ് ഇടപെട്ട് ഡി.കെയെ അനുനയിപ്പിക്കുകയായിരുന്നു.

രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രി പദവിയെന്ന ധാരണയിലാണ് സിദ്ധരാമയ്യ അധികാരത്തിലേറിയതെന്നായിരുന്നു അന്ന് പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്തരത്തിലൊരു ധാരണ ഉണ്ടായിരുന്നില്ലെന്നാണ് സിദ്ധരാമയ്യ പിന്നീട് പറഞ്ഞത്.

അധികാര കൈമാറ്റം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വവുമായി ധാരണയുണ്ടെന്നും തന്റെ അവസരത്തിനായി കാത്തിരിക്കുകയാണെന്നും ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശിവകുമാര്‍ പറഞ്ഞിരുന്നു.

പ്രസ്താവന വിവാദമായതിന് പിന്നാലെ സിദ്ധരാമയ്യയുടെ വാക്ക് അന്തിമമാണെന്ന് ശിവകുമാര്‍ തിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ധരാമയ്യ ഡി.കെ ശിവകുമാറിന് ഈ വര്‍ഷം അവസാനം അധികാരം കൈമാറുമെന്ന സൂചന നല്‍കിയത്. എന്നാല്‍ വിഷയത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേതാണെന്നും സിദ്ധരാമയ്യ പറഞ്ഞു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.