പെർത്തിൽ ദിവ്യകാരുണ്യ പ്രദിക്ഷണം നാളെ; വിശ്വാസികൾക്കായി ഒരുക്കിയിരിക്കുന്നത് വിപുലമായ ക്രമീകരണങ്ങൾ

പെർത്തിൽ ദിവ്യകാരുണ്യ പ്രദിക്ഷണം നാളെ; വിശ്വാസികൾക്കായി ഒരുക്കിയിരിക്കുന്നത് വിപുലമായ ക്രമീകരണങ്ങൾ

പെർത്ത് : പെർത്തിൽ നാളെ നടക്കുന്ന ദിവ്യകാരുണ്യ പ്രദിക്ഷണത്തിനായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. പ്രത്യാശയുടെ തീർത്ഥാടകർ എന്ന ഫ്രാൻസിസ് മാർപാപ്പയുടെ 2025 ജൂബിലി വർഷത്തിൻ്റെ ഭാ​ഗമായാണ് പെർത്ത് കത്തോലിക്ക സമൂഹം വിപുലമായ ആഘോഷ പരിപാടികളോടെ ദിവ്യകാരുണ്യ പ്രദിക്ഷണം സംഘടിപ്പിക്കുന്നത്.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2. 30 ന് നോർത്ത് ബ്രിഡ്ജിലെ സെൻ്റ് ബ്രിജിഡ്സ് ദേവാലയത്തിലെ വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്ന ദിവ്യകാരുണ്യ പ്രദിക്ഷണം പെർത്തിലെ പ്രധാനവീഥികളിലൂടെ കടന്ന് സെൻ്റ് മേരീസ് കത്തീഡ്രലിൽ അവസാനിക്കും. ഡെറി സിറ്റി, അയർലൻഡ്, മെഡ്‌ജുഗോർജെ തുടങ്ങിയ പ്രധാന ന​ഗരങ്ങളിലും അന്നേ ദിവസം ദിവ്യകാരുണ്യ റാലി നടക്കും.

പെർത്ത് സെന്റ് ജോസഫ് സീറോ മലബാർ ഇടവക കാതോലിക്ക കോൺ​ഗ്രസിന്റെ നേതൃത്വത്തിൽ ദിവ്യകാരുണ്യ പ്രദിക്ഷണത്തിൽ പങ്കെടുക്കാനെത്തുന്നവർക്കായി പ്രത്യേക തയാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. പ്രദിക്ഷണത്തിൽ പങ്കെടുക്കുന്നവർക്ക് എത്തിച്ചേരാനായി പ്രത്യേകം ബസടക്കം സജ്ജമാക്കിയിട്ടുണ്ട്. പെർത്ത് സെന്റ് ജോസഫ് സീറോ മലബാർ‌ ദേവാലയത്തിൽ നിന്നുമാണ് ബസ് പുറപ്പെടുക.

ലോക രാജ്യങ്ങൾ ക്രിസ്തുവിനെ പരമാധികാര ഭരണാധികാരിയായി അം​ഗീകരിക്കുന്നതിനായി പ്രാർത്ഥിക്കുക. പാപം, വിഭജനം, ആസക്തി, ആത്മഹത്യ എന്നിവയിൽ നിന്ന് കുടുംബങ്ങളെ രക്ഷിക്കുക. ജൂബിലി വർഷത്തിൽ നവോന്മേഷം പകരാൻ പരിശുദ്ധാത്മാവിനെ ഹൃദയത്തിൽ സ്വീകരിക്കുക. ഗർഭച്ഛിദ്രം, ദയാവധം, യുദ്ധം, മനുഷ്യജീവിതത്തിന് ഹാനികരമായ മറ്റ് നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ നിരവധി പ്രാർത്ഥന ഉദ്ദേശങ്ങളോടെയാണ് ദിവ്യകാരുണ്യ പ്രദിക്ഷണം സംഘടപ്പിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നായി നിരവധി വിശ്വാസികൾ ദിവ്യകാരുണ്യ പ്രദിക്ഷണത്തിൽ പങ്കെടുക്കുമെന്ന് നേതൃത്വം അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.