'ഹിന്ദു ദേശീയത ബ്രിട്ടനിലെ പുതിയ തീവ്രവാദ ഭീഷണി': റിപ്പോര്‍ട്ടിനെതിരെ പ്രതികരണവുമായി ഇന്ത്യ

'ഹിന്ദു ദേശീയത ബ്രിട്ടനിലെ പുതിയ തീവ്രവാദ ഭീഷണി':  റിപ്പോര്‍ട്ടിനെതിരെ പ്രതികരണവുമായി ഇന്ത്യ

ന്യൂഡല്‍ഹി: ഹിന്ദു ദേശീയത ബ്രിട്ടനിലെ പുതിയ തീവ്രവാദ ഭീഷണിയാണെന്ന റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് ഇന്ത്യ. തീവ്രവാദ, വിഘടനവാദ ഭീഷണിയുടെ പ്രകൃതമെന്താണെന്ന് അറിയാമെന്നും ഹിന്ദു ദേശീയതയെ അതുമായി തുലനം ചെയ്യരുതെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

ബ്രിട്ടനില്‍ വളര്‍ന്നു വരുന്ന ഒമ്പത് ഭീഷണികളിലൊന്നായി സര്‍ക്കാര്‍ ഹിന്ദു ദേശീയതയെ കാണുന്നുവെന്ന ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് ഗാര്‍ഡിയന്‍ പത്രമാണ് പുറത്തു വിട്ടത്. ഹിന്ദു ദേശീയത ഒരു തീവ്രവാദ ആശയമാണെന്ന് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിനാണ് ഇന്ത്യയുടെ പ്രതികരണം.

അമേരിക്കയിലേക്കുള്ള ഇന്ത്യക്കാരുടെ അനധികൃത കുടിയേറ്റത്തിന് തടയിടാന്‍ ഇന്ത്യ യു.എസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് വിദേശകാര്യ വക്താവ് ആവര്‍ത്തിച്ചു.

അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് തിരിച്ചയക്കും മുമ്പ് അവര്‍ ഇന്ത്യക്കാര്‍ തന്നെയാണോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തും. അതോടൊപ്പം ഇന്ത്യക്കാരുടെ നിയമപരമായ കുടിയേറ്റത്തിന് അവസരങ്ങളുണ്ടാക്കാന്‍ ശ്രമിക്കുമെന്നും ജയ്‌സ്വാള്‍ കൂട്ടിച്ചേര്‍ത്തു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.