നാടുകടത്തല്‍ വിവാദം; വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്കായി നിയമം നടപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

നാടുകടത്തല്‍ വിവാദം; വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്കായി  നിയമം നടപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: അമേരിക്കയുടെ നാടുകടത്തല്‍ പശ്ചാത്തലത്തില്‍ വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമം നടപ്പാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ട്രംപ് ഭരണകൂടം കടുത്ത നടപടികള്‍ തുടരുന്നതിന്റെ ഭാഗമായി 104 ഇന്ത്യന്‍ കുടിയേറ്റക്കാരെ യു.എസ് സൈനിക വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചിരുന്നു.

യാത്രയിലുടനീളം കൈകളും കാലുകളും ബന്ധിച്ച നിലയിലാണ് അവരെ ഇന്ത്യയിലെത്തിച്ചതെന്ന വാര്‍ത്ത പുറത്തു വന്നതോടെ രാജ്യത്താകമാനം വലിയ പ്രതിഷേധമുണ്ടായി. ഈ സാഹചര്യത്തിലാണ് വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി കേന്ദ്രം പുതിയ നിയമ നിര്‍മാണത്തിനൊരുങ്ങുന്നത്.

പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടയില്‍, നിയന്ത്രണങ്ങള്‍ ഉപയോഗിക്കുന്നത് അമേരിക്കയുടെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് നടപടി ക്രമത്തിന്റെ ഭാഗമാണെന്നാണ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ മറുപടി പറഞ്ഞത്.

നിരവധി പ്രതിപക്ഷ എംപിമാര്‍ നാടുകടത്തപ്പെട്ടവരുടെ ദുരവസ്ഥ ഉയര്‍ത്തിക്കാട്ടുന്നതിനായി പാര്‍ലമെന്റ് പരിസരത്ത് 'കൈവിലങ്ങുകള്‍' ധരിച്ച് പ്രതിഷേധിച്ചു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.