അമേരിക്കയിൽ പത്ത് പേരുമായി പോയ യാത്രാ വിമാനം കാണാതായി

അമേരിക്കയിൽ പത്ത് പേരുമായി പോയ യാത്രാ വിമാനം കാണാതായി

അലാസ്ക: അലാസ്കയിലെ ഉനലക്ലീറ്റിൽ നിന്ന് പത്ത് പേരുമായി പുറപ്പെട്ട ചെറു യാത്ര വിമാനം കാണാതായി. ചെറിയ ടർബോ പ്രോപ്പ് സെസ്ന വിഭാഗത്തിൽപെട്ട കാരവൻ വിമാനത്തിൽ ഒമ്പത് യാത്രക്കാരും ഒരു പൈലറ്റുമാണ് ഉണ്ടായിരുന്നത്. തിരച്ചിൽ പുരോഗമിക്കുകയാണ്.

ഉനലക്ലീറ്റിൽ നിന്ന് നോമിലേക്കുള്ള യാത്രക്കിടെ ബെറിങ് എയർ യാത്രാ വിമാനമാണ് കാണാതായതെന്ന് അലാസ്കയിലെ പൊതുസുരക്ഷാ വകുപ്പ് വ്യാഴാഴ്ച അറിയിച്ചു. വിമാനം പുറപ്പെട്ട് 38 മിനിറ്റുകൾക്ക് ശേഷമാണ് അപ്രത്യക്ഷമായത്. സാധാരണയായി യാത്രക്ക് ഒരു മണിക്കൂറിൽ താഴെ സമയമെടുക്കുന്ന റൂട്ടാണിത്.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് അലാസ്കയിൽ എയർ ടാക്സി, വിമാന അപകടങ്ങളുടെ എണ്ണം കൂടുന്നുവെന്ന് യു.എസ് സർക്കാരിന്റെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് വ്യക്തമാക്കി. പർവതപ്രദേശങ്ങളും വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയും നിറഞ്ഞ പ്രദേശമാണ് അലാസ്ക. പല ഗ്രാമങ്ങളും റോഡുകളിലൂടെ ബന്ധിപ്പിക്കാത്തതിനാൽ ആളുകളെയും സാധനങ്ങളെയും കൊണ്ടുപോകാൻ ചെറിയ വിമാനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.