വോട്ടെണ്ണല്‍ പുരോഗമിക്കുന്നു: ലീഡ് നിലയില്‍ ബിജെപി മുന്നേറ്റം; എഎപി രണ്ടാമത്

വോട്ടെണ്ണല്‍ പുരോഗമിക്കുന്നു: ലീഡ് നിലയില്‍ ബിജെപി മുന്നേറ്റം;  എഎപി രണ്ടാമത്

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. നിലവില്‍ ലഭ്യമാകുന്ന സൂചനകള്‍ പ്രകാരം ബിജെപി 35 സീറ്റുകളില്‍ മുന്നിലാണ്. എഎപി 15 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ഡല്‍ഹി പിസിസി അധ്യക്ഷന്‍ മത്സരിക്കുന്ന ബാദ്‌ലി സീറ്റില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയുണ്ട്.

കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വലിയ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. എന്നാല്‍ ഇക്കുറി പുറത്തുവന്ന ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും ബിജെപിയുെട വിജയം പ്രവചിച്ചിരുന്നു.

ഇരുപത്തേഴ് വര്‍ഷത്തിന് ശേഷമാണ് ബിജെപി ഡല്‍ഹിയില്‍ തിരിച്ചു വരവിന് ഒരുങ്ങുന്നത്. 60.54 ശതമാനം പോളിങാണ് ഇക്കുറി ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. 62.59 ശതമാനം പോളിങ് നടന്ന 2020 ല്‍ 70 ല്‍ 62 സീറ്റു നേടിയാണ് എഎപി അധികാരത്തിലെത്തിയത്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.