വാഷിങ്ടൺ ഡിസി: അമേരിക്കയിൽ ക്രൈസ്തവര്‍ നേരിടുന്ന വിവേചനത്തിനെതിരെ പോരാടുന്നതിന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നാഷണല്‍ പ്രെയര്‍ ബ്രേക്ക്ഫാസ്റ്റില്‍ നടത്തിയ പ്രസംഗത്തില്‍ ക്രൈസ്തവ വിരുദ്ധ പക്ഷപാതം ഇല്ലാതാക്കാനും ഫെഡറല്‍ ഗവണ്‍മെന്റിലെ എല്ലാത്തരം ക്രൈസ്തവ വിവേചനങ്ങളും തടയാനും രൂപീകരിക്കുന്ന ടാസ്‌ക് ഫോഴ്‌സിന് യുഎസ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി നേതൃത്വം നല്‍കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.
പുതിയതായി രൂപീകരിക്കുന്ന ടാസ്‌ക് ഫോഴ്‌സ് സമൂഹത്തിലെ ക്രൈസ്തവ വിരുദ്ധ അക്രമങ്ങള്‍ക്കും നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ നിയമ നടപടികള്‍ സ്വീകരിക്കുകയും രാജ്യവ്യാപകമായി ക്രിസ്ത്യാനികളുടെയും മതവിശ്വാസികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി പോരാടുകയും ചെയ്യുമെന്ന് ട്രംപ് പറഞ്ഞു.
“ഞാൻ വൈറ്റ് ഹൗസിലായിരിക്കുമ്പോൾ നമ്മുടെ സ്കൂളുകളിലും സൈന്യത്തിലും ഗവൺമെൻ്റിലും ജോലി സ്ഥലങ്ങളിലും ആശുപത്രികളിലും പൊതു ഇടങ്ങളിലും ക്രൈസ്തവരെ സംരക്ഷിക്കും. നമ്മള്‍ നമ്മുടെ രാജ്യത്തെ ദൈവത്തിൻ്റെ കീഴിൽ ഒരു രാഷ്ട്രമായി തിരികെ കൊണ്ടുവരും.”- ട്രംപ് പറഞ്ഞു.
മതസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പുതിയ പ്രസിഡൻഷ്യൽ കമ്മീഷനും വൈറ്റ് ഹൗസ് വിശ്വാസ കാര്യാലയവും ടെലി ഇവാഞ്ചലിസ്റ്റ് റവ. പോള വൈറ്റ് നേതൃത്വം നല്‍കുമെന്നും ട്രംപ് പറഞ്ഞു.