ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ ഫലം പുറത്ത് വന്നതിന് പിന്നാലെ മമതാ ബാനര്‍ജിക്ക് മുന്നറിയിപ്പ് നല്‍കി ബിജെപിയുടെ മുതിര്‍ന്ന നേതാവ് സുവേന്ദു അധികാരി. ഡല്‍ഹിയില്‍ തങ്ങള്‍ ജയിച്ചെന്നും അടുത്ത വര്‍ഷം ബംഗാളിലെ ഊഴമാണെന്നും മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കവെ അദേഹം പറഞ്ഞു.
സുവേന്ദു അധികാരിയുടേതിന് സമാനമായ പ്രതികരണമാണ് ബിജെപി നേതാവായ സുകാന്ത മജുംദാറും നടത്തിയത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളിലെ ജനങ്ങളും ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് മജുംദാര്‍ പറഞ്ഞു. ബിജെപിയുടെ വിജയത്തില്‍ ഡല്‍ഹിയിലെ ബംഗാളി സമൂഹത്തോട് ഇരുനേതാക്കളും നന്ദി പറഞ്ഞു. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആംആദ്മി പാര്‍ട്ടിയെ പിന്തുണച്ചിരുന്നു.