ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ ആനുകുല്യങ്ങള്‍ കോടിക്കണക്കിന് ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല; ദേശീയ സെന്‍സസ് എത്രയും വേഗം നടപ്പാക്കണം: സോണിയ ഗാന്ധി

ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ ആനുകുല്യങ്ങള്‍ കോടിക്കണക്കിന് ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല; ദേശീയ സെന്‍സസ് എത്രയും വേഗം നടപ്പാക്കണം: സോണിയ ഗാന്ധി

ന്യൂഡൽഹി: ദേശീയ സെന്‍സസ് എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജനസംഖ്യാ കണക്കെടുപ്പ് നടപ്പാക്കാത്തതിനാല്‍ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ ആനുകുല്യങ്ങള്‍ 14 കോടിയോളം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ലന്നും രാജ്യസഭയില്‍ സോണിയ ഗാന്ധി കുറ്റപ്പെടുത്തി.

വിവിധ ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ പൗരന്മാര്‍ക്ക് ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്ന് സോണിയ​ ​ഗാന്ധി പറഞ്ഞു.  2011 ലാണ് ഇന്ത്യയില്‍ അവസാനം സെന്‍സസ് നടന്നത്. 2021 ല്‍ ആരംഭിക്കണ്ടേ സെന്‍സസ് നടപടികള്‍ പക്ഷേ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തുടങ്ങിയിട്ടില്ല. 

കോടി കണക്കിന് ഇന്ത്യകാര്‍ക്ക് ലഭിക്കണ്ടേ ആനുകൂല്യങ്ങളാണ് ഇക്കാരണത്താല്‍ നഷ്ടപ്പെടുന്നത്. ഭക്ഷ്യ സുരക്ഷ പൗരന്റെ മൗലിക അവകാശമാണെന്നും സോണിയ ഗാന്ധി പറഞ്ഞു. കോവിഡ് കാലത്ത് ഭക്ഷ്യ സുരക്ഷാ നിയമം രാജ്യത്തെ ജനങ്ങള്‍ക്ക് ആശ്വാസമായിരുന്നുവെന്നും സോണിയ ഓര്‍മ്മിപ്പിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.