പാരിസ്: ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ മാര്‍സെയിലിലെ ഇന്ത്യന്‍ സമൂഹവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനൊപ്പമാണ് പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹത്തെ കാണാനെത്തിയത്. നിരവധി പേരാണ് പ്രധാനമന്ത്രിയെ കാണാനായി മാര്‍സെയിലില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പങ്കെടുത്തത്.
കോണ്‍സുലേറ്റ് നടക്കുന്ന ഹാളിന് പുറത്ത് തടിച്ചുകൂടിയ ഇന്ത്യക്കാര്‍ പ്രധാനമന്ത്രിക്ക് ഹസ്തദാനം നല്‍കി സ്വീകരിച്ചു. പ്രധാനമന്ത്രി ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജയ് മോഡി എന്ന ആര്‍പ്പുവിളികളോടെയും ഇന്ത്യന്‍ പതാകകള്‍ ഉയര്‍ത്തിയുമാണ് ആളുകള്‍ പ്രധാനമന്ത്രിയെ വരവേറ്റത്.
ഇന്ത്യന്‍ സമൂഹത്തിലെ അംഗങ്ങളുമായി അദേഹം ഏറെ നേരം സംവദിച്ചു. കഴിഞ്ഞ ദിവസം എഐ ഉച്ചകോടിക്ക് ശേഷം മാര്‍സെയിലിലെ സൈനിക സ്മാരകത്തില്‍ പ്രധാനമന്ത്രി പുഷ്പാഞ്ജലി നടത്തിയിരുന്നു.