മാനന്തവാടി: വയനാടിനോടുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുടെ അവഗണന അവസാനിപ്പിക്കണമെന്നും പുനരധിവാസത്തിനുള്ള പ്രത്യേക സാമ്പത്തിക പക്കോജ് പ്രഖ്യാപിക്കണമെന്നും കെസിവൈഎം മാനന്തവാടി രൂപത ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാര്‍ 2000 കോടി രൂപ ചോദിച്ചിട്ട് 529.50 കോടി കേന്ദ്രം വായ്പയായി നല്‍കിയ നടപടി തെറ്റാണ്. തുക 45 ദിവസം കൊണ്ട് വിനിയോഗിക്കണമെന്ന് പറയുന്നത് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണം.
പേരിന് സാമ്പത്തിക സഹായം പ്രഖ്യാപിച്ചത് രാഷ്ട്രീയ താല്‍പര്യമാണ്. കൃത്യമായ സാമ്പത്തിക പക്കേജ് പ്രഖ്യാപിച്ചില്ലെങ്കില്‍ വരും തിരഞ്ഞെടുപ്പുകളില്‍ വയനാട്ടിലെ ജനങ്ങള്‍ തിരിച്ച് മറുപടി നല്‍കും.
ദിനം പ്രതി കൂടി വരുന്ന വന്യജീവി ആക്രമണം തടയാന്‍ കൃത്യമായ നടപടി സ്വീകരിക്കണമെന്നും മനുഷ്യ ജീവന് വില നിശ്ചയിച്ച് ഭരണകൂടം നടത്തുന്ന നാടകം അവസാനിപ്പിച്ച് പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ സമയബന്ധിതമായി നല്‍കണമെന്നും കെസിവൈഎം ഭാരവാഹികള്‍ ആവശ്യപ്പെട്ടു.