ഡോ. സിസ്റ്റര്‍ ജീന്‍ റോസ്: സര്‍ക്കാര്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ പദവിയിലെത്തിയ ആദ്യ കന്യാസ്ത്രീ

ഡോ. സിസ്റ്റര്‍ ജീന്‍ റോസ്: സര്‍ക്കാര്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ പദവിയിലെത്തിയ ആദ്യ കന്യാസ്ത്രീ

മറയൂര്‍: സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായി സേവനം ചെയ്യുന്ന ആദ്യ സന്യാസിനിയായി ഡോ. സിസ്റ്റര്‍ ജീന്‍ റോസ് എസ്.ഡി.

അഗതികളുടെ സന്യാസിനീ സമൂഹാംഗമായ (സിസ്റ്റേഴ്സ് ഓഫ് ദി ഡെസ്റ്റിറ്റിയൂട്ട്) സി. ജീന്‍ ഇടുക്കി ജില്ലയിലെ മറയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് ചുമതലയേറ്റിരിക്കുന്നത്.

പി.എസ്.സി എഴുതി സര്‍ക്കാര്‍ സര്‍വീസില്‍ കയറിയ സിസ്റ്റര്‍ ജീനിന്റെ ആദ്യ നിയമനം കട്ടപ്പന താലൂക്ക് ആശുപത്രിയിലായിരുന്നു. അതിനു മുമ്പ് മറയൂരില്‍ സഭയുടെ നിയന്ത്രണത്തിലുള്ള സ്വകാര്യ ആശുപത്രിയില്‍ പത്ത് വര്‍ഷക്കാലം സേവനമനുഷ്ഠിച്ചു.

ഒട്ടേറെ ഗോത്ര വര്‍ഗക്കാരും ആദിവാസി വിഭാഗങ്ങളും തിങ്ങിപ്പാര്‍ക്കുന്ന മറയൂര്‍ മേഖലയില്‍ അവര്‍ക്ക് വേണ്ടി സേവനം ചെയ്യാനുള്ള അവസരം ചോദിച്ചു വാങ്ങുകയായിരുന്നു ഡോ. സി. ജീന്‍ റോസ്.

ബാംഗ്ലൂര്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസും അനസ്‌തേഷ്യയില്‍ ഉപരിപഠനവും പൂര്‍ത്തിയാക്കിയ സി. ജീന്‍ റോസ് പാലാ ചേറ്റുതോട് മുകളേല്‍ തോമസിന്റെയും റോസമ്മയുടെയും മകളാണ്.




ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.