ന്യൂഡല്‍ഹി: കുടുംബത്തോടൊപ്പം താജ്മഹല്‍ സന്ദര്‍ശിച്ച് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്. ഭാര്യ അക്ഷത, മക്കളായ കൃഷ്ണ, അനൗഷ്‌ക, ഭാര്യാമാതാവും എഴുത്തുകാരിയുമായ സുധാ മൂര്‍ത്തി എന്നിവര്‍ക്കൊപ്പം ശനിയാഴ്ച വൈകുന്നേരമാണ് റിഷി സുനക് ആഗ്രയിലെത്തിയത്.

താജ് മഹലും സമീപത്തെ പ്രധാന സ്ഥലങ്ങളും കാണാനായി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് സംഘം എത്തിയതെന്നാണ് വിവരം. കുടുംബം താജ്മഹല്‍ സന്ദര്‍ശിക്കുന്നതിന്റെയും രജിസ്റ്ററില്‍ പേര് രേഖപ്പെടുത്തുന്നതിന്റേയുമെല്ലാം വീഡിയോ പുറത്ത് വന്നിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരടക്കം നിരവധി പേര്‍ റിഷി സുനകിനേയും കുടുംബത്തേയും അനുഗമിക്കുന്നതായി വീഡിയോയില്‍ കാണാം.