സഭ്യതയുടെ അതിർവരമ്പുകൾ ഭേദിച്ചുകൊണ്ട് കാഡ്ബറി എഗ്ഗ് പരസ്യം ; പ്രതിഷേധം ശക്തമാകുന്നു

സഭ്യതയുടെ അതിർവരമ്പുകൾ ഭേദിച്ചുകൊണ്ട് കാഡ്ബറി എഗ്ഗ് പരസ്യം ; പ്രതിഷേധം ശക്തമാകുന്നു

മെൽബൺ: കാഡ്ബറി ക്രീം എഗിന്റെ പരസ്യചിത്രത്തിൽ യഥാർത്ഥ ജീവിതത്തിലെ സ്വവർഗ്ഗ ദമ്പതികൾ വായിൽ നിന്ന് കാഡ്ബറി ക്രീം എഗ്ഗ് പങ്കിടുന്ന ചിത്രം വിവാദമുണ്ടാക്കുന്നു. ഈ ചുംബന രംഗം സഭ്യതയുടെ അതിർ വരമ്പുകൾ ഭേദിക്കുന്നുവെന്ന് കാണിച്ചുകൊണ്ട് ഈ പരസ്യം നീക്കംചെയ്യാനുള്ള അപേക്ഷ citizengo.org എന്ന ഓൺ‌ലൈൻ പോർട്ടലിന്റെ നേതൃത്വത്തിൽ 59,000 ഒപ്പുകൾ ശേഖരിച്ചു കഴിഞ്ഞു.

സ്വവർഗ്ഗ ദമ്പതികളെ പരസ്യംഅവതരിപ്പിക്കാൻ തിരഞ്ഞെടുക്കുന്നതിലൂടെ ഏതെങ്കിലും രീതിയിൽ പരസ്യത്തിനെതിരായി ഉണ്ടാകുന്ന എതിർപ്പുകൾ 'ഹോമോഫോബിയ' യിൽ വേരൂന്നിയതാണ് എന്ന പ്രത്യാരോപണത്തോടെ  വിവാദങ്ങളിൽ നിന്നും വിമർശനങ്ങളിൽ നിന്നും രക്ഷപ്പെടാമെന്ന് കാഡ്‌ബറീസ് കരുതുന്നു.

എന്നാൽ ഈപരസ്യം പരസ്യ സ്റ്റാൻഡേർഡ് അതോറിറ്റി (ASA) യുടെ നിബന്ധനകൾ ലംഘിച്ചിട്ടില്ലെന്നും പരസ്യത്തിനെതിരായ പരാതികളിൽ തുടർനടപടികൾ സ്വീകരിക്കില്ലെന്നും ഫെബ്രുവരി 21 ന് പ്രസ്താവനയിൽ എ.എസ്.എ അറിയിച്ചു. . പ്രധാന ഉപഭോക്താക്കൾ കുട്ടികൾ ആയിരിക്കെ ലൈംഗിക ചുവയുള്ള ഈ പരസ്യം കുട്ടികൾക്ക് മോശം സന്ദേശം നൽകുന്നു എന്ന് ഇതിനെ എതിർക്കുന്ന വിവിധ സംഘടനകൾ വ്യക്തമാക്കുന്നു.

ക്യാഡ്‌ബറി പരസ്യത്തിലെ സ്വവർഗ്ഗ ചുംബനത്തെക്കുറിച്ച് പരസ്യ സ്റ്റാൻഡേർഡ് അതോറിറ്റിക്ക് 40 വ്യക്തിഗത പരാതികൾ ലഭിക്കുകയും അത് വിലയിരുത്തുകയും ചെയ്തു. എന്നാൽ വലിയരീതിയിൽ പ്രതിഷേധം ഉണ്ടായാൽ പരസ്യം പിൻവലിക്കുന്ന കാര്യം അതോറിറ്റി വീണ്ടും പരിഗണിക്കുമെന്ന് എ സ് എ വ്യക്താവ് പറഞ്ഞു.

യൂറോപ്യൻരാജ്യങ്ങളിൽ ഈസ്റ്ററിനോട് അനുബന്ധിച്ച് ഈസ്റ്റർമുട്ടകൾ സാധാരണമാണ് . പലയിടങ്ങളിലും കാഡ്ബറിഎഗ്ഗ്, ഈസ്റ്റർ എഗ്ഗിനു പര്യായമായി ജനങ്ങൾ കാണുന്നു. രണ്ട് മുതിർന്നവർ അവരുടെ ചുണ്ടുകളും നാവുകളും ഉപയോഗിച്ച് കാഡ്ബറി ക്രീം മുട്ട അങ്ങേയറ്റം ലൈംഗികമായ രീതിയിൽ കൈമാറ്റം ചെയ്യുന്നത് ക്രൈസ്തവ സമൂഹത്തെ തന്നെ അപമാനിക്കുന്നതിന് തുല്യമാണ്.

വിവിധരാജ്യങ്ങളിൽ ലൈംഗികതയുടെ അതിപ്രസരമുള്ള കാഡ്‌ബറി പരസ്യത്തിനെതിരെയുള്ള ക്യാമ്പയിൻ ശക്തമാകുന്നുണ്ട്. ഇതോടൊപ്പം നൽകുന്ന ലിങ്കിൽ പ്രവേശിച്ചാൽ ഈ ക്യാമ്പയിനിൽ പങ്കു ചേരാവുന്നതാണ്.

Remove 'gay Creme Eggs' advert


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.