സുലവേസി: ഇന്തോനേഷ്യയില്‍ അനധികൃത സ്വര്‍ണഖനി ഇടിഞ്ഞുവീണ് മൂന്നു പേര്‍ മരിച്ചു. സുലവേസി ദ്വീപിലെ പരിജി മൗതോംഗില്‍ ബുധനാഴ്ച രാത്രി ആയിരുന്നു അപകടമുണ്ടായത്. മണ്ണിനടിയില്‍പ്പെട്ട നിരവധിപ്പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. 16 പേരെ രക്ഷപ്പെടുത്തി.
ദുരന്തനിവാരണ സേന രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ഒറ്റപ്പെട്ട സ്ഥലമായതിനാല്‍ പ്രദേശത്ത് എത്തിച്ചേരുന്നത് വിഷമകരമാണ്. ഖനിയിലെ ഉറപ്പില്ലാത്ത മണ്ണും രക്ഷാപ്രവര്‍ത്തനത്തിന് തടസമായിനില്‍ക്കുകയാണ്. അതേസമയം കഴിഞ്ഞ വര്‍ഷവും ഇന്തോനേഷ്യയിലെ സ്വര്‍ണഖനി തകര്‍ന്ന് നിരവധി ഖനി തൊഴിലാളികള്‍ മരിച്ചിരുന്നു. പാറയും മണ്ണും ഇടിഞ്ഞുവീണ് ഖനി മുഖം അടഞ്ഞ നിലയിലായിരുന്നു. ഇത്തരം ചെറുകിട സ്വര്‍ണഖനികള്‍ ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ടെങ്കിലും പ്രാദേശിക ഭരണകൂടങ്ങള്‍ നിയമം അത്ര കര്‍ശനമായി നടപ്പാക്കാറില്ല.