കെപിസിസി അധ്യക്ഷസ്ഥാനം; ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുമെന്ന് കെ. സുധാകരന്‍

 കെപിസിസി അധ്യക്ഷസ്ഥാനം; ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുമെന്ന് കെ. സുധാകരന്‍

കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എഐസിസിക്ക് തന്നെ മാറ്റണമെന്നാണെങ്കില്‍ താന്‍ സ്വീകരിക്കാന്‍ തയ്യാറാണെന്ന് കെ. സുധാകരന്‍ എംപി. അധ്യക്ഷ സ്ഥാനത്ത് നിന്ന് തന്നെ നീക്കാം നീക്കാതിരിക്കാം അതൊക്കെ തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും സുധാകരന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

അനുസരണയുള്ള പ്രവര്‍ത്തകനെന്ന നിലയില്‍ ഏത് തീരുമാനവും താന്‍ അംഗീകരിക്കും. കനുഗോലുവിന്റെ റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയില്ല. അക്കാര്യം അയാളോട് തന്നെ ചോദിക്കണം തന്നോട് മാറണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും കെ. സുധാകരന്‍ വ്യക്തമാക്കി. കോണ്‍ഗ്രസില്‍ നിന്നും പരമാവധി സ്ഥാനമാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതില്‍ താന്‍ പൂര്‍ണ തൃപ്തനാണ്. യാതൊരുവിധത്തിലുള്ള അതൃപ്തിയും തനിക്കില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

കെ. സുധാകരന് പകരം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആരെ നിയോഗിക്കുമെന്ന ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ സജീവമാണ്. തദ്ദേശ തിരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെ സര്‍വേകളില്‍ നിന്നുള്‍പ്പെടെ ദേശീയ നേതൃത്വത്തിന് ലഭിച്ചിരിക്കുന്ന വ്യക്തമായ സൂചനകള്‍ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതില്‍ നിര്‍ണായകമാകും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.