തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ സമരത്തില്‍ പിന്തുണച്ചവര്‍ക്കെതിരെയും പൊലീസ് നടപടി. മഹാസംഗമത്തില്‍ പങ്കെടുത്ത 14 പേര്‍ക്കുകൂടി കന്റോണ്‍മെന്റ് പൊലീസ് നോട്ടീസയച്ചു. 48 മണിക്കൂറിനുള്ളില്‍ സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ആശ വര്‍ക്കര്‍മാര്‍ക്ക് പുറമെ ഉദ്ഘാടകന്‍ ജോസഫ് സി. മാത്യു, കെ.ജി താര, എം. ഷാജര്‍ഖാന്‍, ആര്‍. ബിജു, എം.എ ബിന്ദു, കെ.പി റോസമ്മ, ശരണ്യ രാജ്, എസ്. ബുര്‍ഹാന്‍, എസ്. മിനി, ഷൈല കെ. ജോണ്‍ എന്നിവര്‍ക്കാണ് പൊലീസ് നോട്ടീസ് നല്‍കിയത്.
സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് പൊലീസ് നേരത്തെ നോട്ടീസ് അയച്ചിരുന്നു. ഗതാഗത തടസമുണ്ടാക്കി അന്യായമായി സംഘം ചേര്‍ന്ന് നടത്തുന്ന സമരം നിര്‍ത്തമെന്നാവശ്യപ്പെട്ടാണ് കന്റോണ്‍മെന്റ് പൊലീസ് നോട്ടീസ് നല്‍കിയത്.